സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വി.എസ് മാതാപിതാക്കള്‍ക്കൊപ്പം അരമണിക്കൂറോളം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ സുഖവിവരം അന്വേഷിക്കാനാണ് താന്‍ എത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ആവശ്യമെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം നല്‍കും. കേസ് സംബന്ധമായ വിവരങ്ങള്‍ വി.എസ് സംസാരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. വി.എസ് എത്തിയതില്‍ സന്തോഷമുണ്ടെന്നും ആദ്ദേഹത്തിന്റെ സന്ദര്‍ശനം വളരെയധികം ആശ്വാസം നല്‍കിയെന്നും പിതാവ് പറഞ്ഞു. [...]
The post സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ വി.എസ് സന്ദര്‍ശനം നടത്തി appeared first on DC Books.