സ്വപ്നലോകത്തിലെ കാഴ്ചകള്‍ വിവരിച്ചുകൊണ്ടുതന്നെ യഥാര്‍ത്ഥ ജീവിത സത്യങ്ങള്‍ പറഞ്ഞുതരുന്ന കഥയെഴുത്തുകാരനാണ് തോമസ് ജോസഫ്. നമ്മുടെ വായനയെ തകിടം മറിക്കുമ്പോള്‍ത്തന്നെ ഈ രചനകള്‍ ഉള്‍ക്കണ്ണില്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ ജീവിതയാഥാര്‍ത്ഥ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ‘അത്ഭുതസമസ്യ’ എന്ന ആദ്യ കഥാസമാഹാരത്തില്‍ നിന്നും ഏറ്റവും പുതിയ കഥാസമാഹാരമായ ‘മരിച്ചവര്‍ സിനിമ കാണുകയാണ്‘ എന്ന പുസ്തകവുമായി തോമസ് ജോസഫ് നമ്മുടെ മുമ്പിലെത്തുമ്പോഴും ആവിഷ്‌കാരത്തിന്റെ സ്വപ്നസദൃശ്യമായ ഭൂഭാഗങ്ങള്‍ കണ്ട് നാം അന്തംവിട്ടുപോകുന്നു. തീപ്പൊള്ളലേറ്റ അനുഭവങ്ങളുടെ ഒരു ശിരോവസ്ത്രവും ധരിച്ച് ജീവിതം എന്ന യാഥാര്‍ത്ഥ്യം നമ്മെ അനുഗമിക്കുന്നു. പലപ്പോഴും [...]
↧