ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിച്ച്, അതില്‍ വിജയിച്ച് ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിയപ്പെട്ട മലയാളസിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ കഥയാണ് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് ദൃശ്യവല്‍ക്കരിക്കുന്നത്. അങ്ങനെ പറഞ്ഞാല്‍ പൂര്‍ണതയുണ്ടാവില്ല.. മലയാളസിനിമയില്‍ ചരിത്രമെഴുതാമെന്ന് സ്വപ്നം കണ്ട് ദീപനാളത്തോടടുത്ത ഒരുപാട് ശലഭജീവിതങ്ങളുടെ കഥയാണ് സെല്ലുലോയ്ഡ്. ജനം അറിയാതെ മരിച്ചുമണ്ണടിഞ്ഞ നൂറുകണക്കിന് ജെ.സി.ഡാനിയല്‍മാരുടെ വിലാപമാണ് വെള്ളിത്തിരയില്‍ മുഴങ്ങുന്നത്. യൂറോപ്പിലും അമേരിക്കയിലും ബോംബേയിലും മദിരാശിയിലും സിനിമ നിര്‍മ്മിക്കപ്പെടുന്നതറിഞ്ഞ് തിരുവിതാംകൂറിലും അങ്ങനെയൊന്നുണ്ടാക്കാന്‍ ജെ.സി.ഡാനിയല്‍ ശ്രമിക്കുന്നിടത്താണ് സെല്ലുലോയ്ഡ് ആരംഭിക്കുന്നത്. ഭാര്യ ജാനറ്റും സുഹൃത്തുക്കളായ സുന്ദരേശനും ജോണ്‍സണും [...]
The post സിനിമ വീഴ്ത്തിയ ജെ.സി.ഡാനിയല്‍മാരുടെ കഥ appeared first on DC Books.