സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ പ്രതിഷേധത്തിനിടയില്‍ വനിതാ എം.എല്‍.എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വനിതാ എസ്.ഐ കെ.കെ.രമണിയെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന നിലയിലാണ് ഗ്രേഡ് എസ്.ഐ രമണിയെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയെടുക്കണം എന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യം കണക്കിലെടുത്താണ് നടപടി. വനിതാ എം.എല്‍എമാരായ ഗീതാ ഗോപി, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കാണ് പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റത്. Summary in English: Woman police SI suspended on [...]
The post വനിതാ എം.എല്‍.എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: എസ്.ഐയ്ക്ക് സസ്പന്‍ഷന്‍ appeared first on DC Books.