പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും കാമക്കണ്ണുകളോടെ മാത്രം നോക്കാന്‍ ശീലിച്ച ലോകത്ത്, ഇരയുടെ കുടുംബത്തിന്റെ കണ്ണുകളിലൂടെയുള്ള കാഴ്ചകളിലേക്ക് മനസ്സ് തുറന്ന് യു.കെ.കുമാരന്‍ രചിച്ച കാണുന്നതല്ല കാഴ്ചകള്‍ എന്ന നോവലിന് വായനക്കാരുടെ ശക്തമായ പിന്തുണ. 2014 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം മൂന്ന് മാസങ്ങള്‍ കൊണ്ട് പൂര്‍ണ്ണമായും വിറ്റഴിഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പാഠപുസ്തകമായും തിരഞ്ഞെടുത്ത നോവലിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറമുള്ള ദൃശ്യശബ്ദ ചാരുതകള്‍ തികഞ്ഞ അവധാനതയോടെ അവതരിപ്പിക്കുന്ന കാണുന്നതല്ല കാഴ്ചകള്‍ നന്മയുടെ തിരിനാളം മനസ്സില്‍ സൂക്ഷിക്കുന്ന […]
The post കാണാമറയത്തെ കാഴ്ചകള്‍ appeared first on DC Books.