അഴിമതിഭരണം നടത്തുന്ന യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്ന ഓഫറുമായി വന്നാല്‍ കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കാമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെ ഭാഗം തന്നെയാണ് കെ.എം. മാണിയും കേരള കോണ്‍ഗ്രസും. അത്തരക്കാര്‍ എല്‍ഡിഎഫിലേയക്ക് വന്നിട്ട് കാര്യമില്ല. എല്‍ഡിഎഫിലേക്ക് ആളുകളെ വെറുതേ വലിച്ചുകയറ്റേണ്ടതില്ല. കെ.എം. മാണിയും കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ കാര്യം അറിയില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ യുഡിഎഫില്‍ നിന്ന് അഞ്ചോ […]
The post യു.ഡി.എഫ് ഭരണം അവസാനിപ്പിക്കാമെങ്കില്‍ മാണിക്ക് സ്വാഗതം: വി.എസ് appeared first on DC Books.