മെല്ലിശൈ മന്നര്‍ എന്ന് തമിഴര്‍ ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന എം.എസ്.വിശ്വനാഥന്‍ എണ്‍പത്തിനാലാം വയസ്സില്‍ വീണ്ടും റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെത്തി. വെങ്കിടേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന നീലം എന്ന തമിഴ്ചിത്രത്തിലെ അലയേ… ഓ… അലയേ എന്ന ഗാനം ആലപിക്കാനാണ് അദ്ദേഹം എത്തിയത്. ഒരു മുക്കുവന്റെ ജീവിതം വരച്ചുകാട്ടുന്ന ചിത്രത്തില്‍ കടലിനെ വര്‍ണിക്കുന്ന ഗാനമാണ് എം.എസ്.വി ആലപിച്ചത്. യുഗഭാരതിയുടെ വരികള്‍ക്ക് സതീഷ് ചക്രവര്‍ത്തിയാണ് സംഗീതം പകര്‍ന്നത്. കിഷോര്‍ ശ്രീ, പവിത്ര, ഇഷ, ജഗന്‍, വിജയകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. എം.എസ്.വിയുമായി ജോലിചെയ്ത നിമിഷങ്ങള്‍ [...]
The post കടല്‍ഗാനവുമായി എം.എസ്.വിശ്വനാഥന്‍ വീണ്ടും appeared first on DC Books.