പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ എന്നാണ് വായന തുടങ്ങിയതെന്ന് എനിക്കോര്‍മ്മയില്ല. സമപ്രായക്കാരായ മറ്റുള്ളവരെക്കാള്‍ വേഗം വായിക്കാന്‍ പഠിച്ചുവെന്നുള്ള ക്രെഡിറ്റ് കിട്ടിയതോര്‍മ്മയുണ്ട്. അന്നു എന്തെല്ലാമാണ് ഞാന്‍ വായിച്ചിട്ടുണ്ടാകുക. നാലുകെട്ടിലെ അപ്പുണ്ണിയെപ്പോലെ കടയില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസുകള്‍ പോലും വായിച്ചിരുന്നതും എനിക്കോര്‍മ്മയുണ്ട്. വായനയ്ക്ക് ആര്‍ത്തി പിടിച്ച കാലമായിരുന്നു അത്. പക്ഷേ വായനയുടെ കൗമാരകാലത്ത് ഞാന്‍ ഏറെയും വായിച്ചത് എം.ടിയെയായിരുന്നു. വാസ്‌ലിന്‍ പുരട്ടി കറുത്തുപോയ ചുണ്ടുകളും കവിളുകളിലുമ്മവെയ്ക്കുന്ന മുഖക്കുരുവും ഓരോയടി [...]
The post ഉള്ളി മൂപ്പിച്ച ചോറ് appeared first on DC Books.