മലയാളിയുടെ വായനയില്‍ മൂന്ന് പതിറ്റാണ്ടു നിറഞ്ഞു നിന്ന നോവലാണ് സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം. ആയുസ്സിന്റെ പുസ്തകത്തിന്റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ച് അതിന്റെ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ച് ആഘോഷിക്കുകയുണ്ടായി. പന്ത്രണ്ടാം പതിപ്പായി പുറത്തിറങ്ങിയ നോവല്‍ അതിവേഗം വിറ്റു തീര്‍ന്നതിനെത്തുടര്‍ന്ന് പന്ത്രണ്ടാം പതിപ്പ് വായനക്കാരെ തേടിയെത്തി. മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേയ്ക്കു കുടിയേറിയ ക്രിസ്ത്യാനികളുടെ കഥ പറയുന്ന നോവലിലൂടെ യോഹന്നാന്‍ എന്ന കൗമാരക്കാരന്റെ ജീവിതമാണ് സി വി ബാലകൃഷ്ണന്‍ വരച്ചിട്ടത്. കൗമാര ജീവിതത്തിന്റെ വിശുദ്ധ പുസ്തകമായി തലമുറകള്‍ കൈമാറിപ്പോന്ന […]
The post കൗമാരജീവിതത്തിന്റെ വിശുദ്ധ പുസ്തകം appeared first on DC Books.