കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് പ്രശസ്ത ഗായകനായ പി. ജയചന്ദ്രന്. അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാര്‍ഡ് ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിക്കുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് നല്‍കുന്നത്. ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാനും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ചിങ്ങപ്പിറവി ദിവസമായ 17ന് രാവിലെ 7ന് ശബരിമല ധര്‍മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ പുരസ്‌കാരം സമ്മാനിക്കും.
The post പി. ജയചന്ദ്രന് ഹരിവരാസനം അവാര്‍ഡ് appeared first on DC Books.