അതിസാധാരണമായ അന്തരീക്ഷത്തില്‍ അസാധാരണതകളിലേക്കുള്ള മലക്കം മറിച്ചിലുകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകളുടെ പൊതുമുദ്ര. അദ്ദേഹത്തിന്റെ നോവലുകളിലും ഈയൊരു അന്തരീക്ഷം ഏതുനേരവും പ്രതീക്ഷിക്കാം. നഷ്ടജാതകം എന്ന പുനത്തിലിന്റെ ആത്മകഥയുടെ കാര്യവും മറിച്ചല്ല. മറ്റാര്‍ക്കും കഴിയാത്ത ഉള്ളുറപ്പോടെ, ഉള്ളറിവോടെ സ്വന്തം ജീവിതത്തിന്റെ അസാധാരണത്വങ്ങളുടെ അത്ഭുതലോകം വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുകയാണ് അദ്ദേഹം തന്റെ ആത്മകഥയിലൂടെ ചെയ്തത്. ഓരോരോ വാതിലുകള്‍ കൊട്ടിയടച്ച് ജീവിതത്തിന്റെ ഇങ്ങേയറ്റത്തു നിന്ന് ഒറ്റവാതില്‍ പഴുതിലൂടെ തിരിഞ്ഞുനോക്കി താനെന്ന സര്‍വ്വമാന്യനെ അവതരിപ്പിക്കുന്ന പൊയ്ക്കാലു വെച്ച ആത്മകഥയല്ല, പുനത്തിലിന്റെ നഷ്ടജാതകം. ജീവിതത്തെ അതിലെ […]
The post നഷ്ടജാതകം അഞ്ചാം പതിപ്പില്‍ appeared first on DC Books.