അഗ്‌നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്ത്രീ ജീവിതത്തിന്റെ കഥ പറയുന്ന ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ നോവലാണ് അഗ്‌നിസാക്ഷി. സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണ്ണിച്ച ആചാരവിശ്വാസങ്ങളോട് കലഹിച്ച നോവല്‍ സ്ത്രീസ്വത്വത്തിന്റെ സ്വതന്ത്രമായ ആവിഷ്‌കരണമാണ്. പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതല്‍ തന്നെ സാഹിത്യപ്രേമികളുടെ ഇഷ്ട കൃതികളിലൊന്നായ നോവലിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഒരു ബ്രാഹ്മണ സ്ത്രീയുടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ മൂന്നു പരിവര്‍ത്തനഘട്ടങ്ങളിലൂടെയാണ് അഗ്നിസാക്ഷിയുടെ കഥ പുരോഗമിക്കുന്നത്. ഭാര്യയില്‍ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. സാമൂഹിക സ്വാതന്ത്ര്യത്തിനു […]
The post ബ്രാഹ്മണ സമുദായത്തിലെ സ്ത്രീ ജീവിതം appeared first on DC Books.