കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ഏഴ് ബിഎസ്എഫ് ജവാന്‍മാര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് 11ന് രാത്രി ശ്രീനഗര്‍ – ജമ്മു ദേശീയപാതയില്‍ പാംപോറിനടുത്ത് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഇടവഴിയില്‍ നിന്നുമെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വാഹനം ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരെ സൈനികരുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരു സൈനികന്റെ നില ഗുരുതരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം […]
The post കശ്മീരില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക് appeared first on DC Books.