തന്റെ ഭാര്യയായ ഫസീലയുടെ തിരോധാനത്തെക്കുറിച്ച് സിയാദ് തന്നെയാണ് എസ്.ഐയെ വിളിച്ചു പറഞ്ഞത്. സിയാദ് നല്‍കിയ ഫോട്ടോയുമായി എസ്.ഐ ഫസീലയെ തിരയുമ്പോള്‍ സിയാദ് കാന്തിയുമൊത്ത് ജീവിതം നയിക്കുകയായിരുന്നു. ഫസീലയും അയാളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നെങ്കിലും കാന്തി അയാള്‍ മനസ്സില്‍ കണ്ട പെണ്ണു തന്നെയായിരുന്നു. എന്നാല്‍ ഒരുനാള്‍ കാന്തിയും തന്നെ വിട്ടുപോയെന്ന് സിയാദ് മനസ്സിലാക്കി. ലോകം നാം കാണുന്നതുപോലെ തന്നെയാണെന്ന് ഉറപ്പിക്കാനാവാത്ത വിധത്തില്‍ യാഥാര്‍ത്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ കറങ്ങിത്തിരിയുന്ന സിയാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് തന്റെ പ്രഥമ നോവലായ അപരകാന്തിയില്‍ യുവസാഹിത്യകാരി സംഗീതാ […]
The post അപരലോകത്ത് ജീവിക്കുന്ന യുവാവിന്റെ കഥ appeared first on DC Books.