ഗാസയിലെ വെടിനിര്‍ത്തല്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഈജിപ്ത് വിദേശകാര്യ മന്ത്രിയും പാലസ്തീന്‍ സമാധാന സേനയുടെ തലവനും ഒരുമിച്ചാണ് വെടിനിര്‍ത്തല്‍ നീട്ടിയ കാര്യം പ്രഖ്യാപിച്ചത്. നിലവിലെ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വെടിനിര്‍ത്തല്‍ നീട്ടല്‍ പ്രഖ്യാപനം എത്തിയത്. ഇരു കൂട്ടരും തമ്മില്‍ നേരിട്ടല്ല ഇതുവരെ ചര്‍ച്ചകള്‍ നടത്തിയത്. സമ്പൂര്‍ണ സമാധാന കരാര്‍ നിലവില്‍ കൊണ്ടുവരാനാണ് ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ […]
The post ഗാസയില്‍ വെടിനിര്‍ത്തല്‍ അഞ്ച് ദിവസത്തേക്ക് നീട്ടി appeared first on DC Books.