ചെറിയ ഉറവകളില്‍ തുടങ്ങി, മെല്ലെ മെല്ലെ ശക്തി പ്രാപിച്ച് കൂലംകുത്തി പതഞ്ഞൊഴുകി, വേഗം കുറഞ്ഞ് കടലില്‍ ചേരുന്ന നദി പോലെയാണ് സുഗതകുമാരിയുടെ കവിത. കവിത മാത്രമല്ല, ജീവിതവും അങ്ങനെയാണെന്നാണ് ടീച്ചറുടെ പക്ഷം. പിന്നിട്ട കാലത്ത് താന്‍ നടന്ന, അനുഭവിച്ച, പണിയെടുത്ത സന്ദര്‍ഭങ്ങളിലെ ചില ഓര്‍മ്മകള്‍ അവര്‍ പങ്കു വെയ്ക്കുന്ന പുസ്തകമാണ് മേഘം വന്നു തൊട്ടപ്പോള്‍. മലയാളികള്‍ക്ക് സുഗതകുമാരി ഒരു എഴുത്തുകാരി മാത്രമല്ല. ജനകീയ പ്രശ്‌നങ്ങളില്‍ എന്നും പാവപ്പെട്ടവരുടെ പക്ഷത്തുനിന്ന അവര്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിക്കുന്നു. […]
The post മേഘം വന്നു തൊടുംപോലെ ഏതാനും കുറിപ്പുകള്‍ appeared first on DC Books.