സമാജ്‌വാദി പാര്‍ട്ടി എംപിയായിരുന്ന മുന്‍ ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ ദേവിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവിന് പുറമേ റാണയ്ക്ക് ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2001 ജൂലൈ 25ന് ഡല്‍ഹിയിലെ വസതിക്കു മുമ്പിലാണ് ഫൂലന്‍ദേവി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലോക്‌സഭയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു. മുന്‍ ചമ്പല്‍കൊള്ളക്കാരിയായ ഫൂലന്‍ ദേവി കീഴടങ്ങിയ ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. […]
The post ഫൂലന്‍ ദേവി കൊലക്കേസ്: മുഖ്യപ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം appeared first on DC Books.