ഒരു കുട്ടിയുടെ സ്വപ്‌നലോകം വലിയവരുടേതായി മാറുന്നത് അസാധാരണമായ കലാചാതുര്യത്തോടെ എന്‍.പി മുഹമ്മദ് ആവിഷ്‌കരിച്ച നോവലാണ് ദൈവത്തിന്റെ കണ്ണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ നിന്ന് പുതിയ ലോകത്തിന്റെ വെളിച്ചത്തിലേക്ക് എത്തിച്ചേരുന്ന ഈ കുട്ടി ഒന്നിലധികം അര്‍ത്ഥതലങ്ങളുളള ജീവിതത്തിന്റെ കൗമാരാവസ്ഥയിലെ മൂര്‍ത്തരൂപമാണ്. സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായ നോവല്‍ എന്‍.പി മുഹമ്മദിന്റെ ഏറ്റവും ശ്രദ്ധേയമായ രചനയായി വിലയിരുത്തപ്പെടുന്നു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്റെ സ്മരണകള്‍ വിതറിയാണ് എന്‍.പി മുഹമ്മദ് സമ്മിശ്രഭാവം […]
The post ഒമ്പതാം പതിപ്പില്‍ മലയാളത്തിലെ ആദ്യ പരിസ്ഥിതി നോവല്‍ appeared first on DC Books.