ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്ഗികവുമായ ഉന്നതസംസ്കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെറുപ്പത്തിലേ യോഗവിദ്യയിലും പ്രകൃതിചികിത്സാ പദ്ധതികളിലും അരനൂറ്റാണ്ടിലേറെക്കാലം പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയ യോഗാചാര്യ ഗോവിന്ദന് നായരുടെ പുസ്തകങ്ങള്‍ യോഗ പഠിതാക്കള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയാണ്. അക്കൂട്ടത്തില്‍ ഏറെ പ്രിയങ്കരമായ പുസ്തകമാണ് യോഗപാഠാവലി. കുട്ടികള്‍ക്ക് 16 ആഴ്ചകൊണ്ട് അഭ്യസനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രണ്ട് സെറ്റ് യോഗ സിലബസ്സാണ് യോഗപാഠാവലിയില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹഠയോഗത്തിലെ അസിസ്ഥാനപരവും ലളിതവുമായ 44 യോഗാസനങ്ങളും രണ്ട് പ്രാണായാമവുമാണ് […]
The post യോഗ അഭ്യസിക്കാന്‍ ഒരു പുസ്തകം appeared first on DC Books.