പുതിയ കഥാകാരന്മാരില്‍ ശ്രദ്ധേയനായ എബ്രഹാം മാത്യുവിന്‍റെ 11 കഥകളടങ്ങിയ സമാഹാരമാണ് ഇന്ദ്രിയ നഗരം. മാധ്യമപ്രവര്‍ത്തകനും കൈരളി ടി വി അസോസിയേറ്റ് എഡിറ്ററുമായ എബ്രഹാം മാത്യുവിന്‍റെ 4 കഥാസമാഹാരങ്ങള്‍ മുമ്പേ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇന്ദ്രിയനഗരം എബ്രഹാം മാത്യുവിന്‍റെ കഥന വൈഭവവും ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള വൈകാരികവും വൈയക്തികവുമായ ആവിഷ്‌ക്കാരങ്ങളുടെ പ്രതിഫലനവും പ്രകടമാകുന്നതാണ്. ഒരു മാധ്യമ പ്രവര്‍ത്തകനായതുകൊണ്ടുതന്നെ ആനുകാലിക സംഭവവികാസങ്ങളിലും സമീപകാല ദുരന്തങ്ങളിലുമുള്ള നേര്‍പ്രതികരണങ്ങള്‍ പല രചനകളിലും കടന്നു വരുന്നുണ്ട്. കാര്‍ഷിക പ്രതിസന്ധിയും സ്ത്രീപീഢനങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും സജീവമായ പുനര്‍വിചാരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിലേക്കും കഥാകാരന്‍ [...]
↧