”എന്നെ ഏറെ അതിശയിപ്പിച്ചുകൊണ്ടാണ് സിതാര എന്ന പെണ്‍കുട്ടി ലക്ഷ്മണരേഖകളെ ഒന്നൊന്നായി ചവിട്ടിത്തള്ളി പുറത്തുകടക്കുന്നത്. ലൈംഗികതയെപ്പറ്റി തുറന്ന് സംസാരിക്കാന്‍ പോലും തയ്യാറല്ലാത്ത കാപട്യം നിറഞ്ഞ സമൂഹത്തോട് ലൈംഗികത കേന്ദ്രപ്രമേയമായ നാനാകഥകള്‍ പറഞ്ഞുകൊണ്ട് യാതൊരു നാട്യങ്ങളുമില്ലാതെ ഇവള്‍ നില്‍ക്കുന്നു. ഇവള്‍ക്കു ചവിട്ടുറച്ചു നില്‍ക്കാന്‍ ഇളകാത്ത മണ്ണ് വര്‍ത്തമാന കാലാവസ്ഥ അവള്‍ക്കു നല്‍കുന്നുണ്ട് എന്നോര്‍ക്കുമ്പോള്‍ തന്നെ വളരെ നിസ്സംഗമായി സ്ത്രീ പുരുഷ ലൈംഗിക ബന്ധവും ഹോമോസെക്ഷ്വല്‍ ബന്ധവും ലെസ്ബിയന്‍ ബന്ധവുമൊക്കെ അനായാസം കൈകാര്യം ചെയ്യുന്നത് ബോധപൂര്‍വ്വമായ ഒരിടപെടലായിത്തന്നെ ഞാന്‍ കാണുന്നു.” സിതാര.എസ് [...]
The post ലക്ഷ്മണരേഖ ലംഘിക്കുന്ന കഥകള്‍ appeared first on DC Books.