ഭാര്‍ഗ്ഗവീനിലയം…ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വീടുകള്‍ കേരളത്തില്‍ അനവധിയുണ്ട്. പക്ഷേ സാഹിത്യത്തിലും സിനിമയിലും തലയുയര്‍ത്തി നില്‍ക്കുന്നത് ബഷീറിന്റെ ആദ്യ സിനിമാ തിരക്കഥയായ ഭാര്‍ഗ്ഗവീനിലയമാണ്. പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഭവനങ്ങളെ ഭാര്‍ഗ്ഗവീനിലയം എന്ന് വിളിക്കുമ്പോള്‍ യശശരീരനായ സാഹിത്യ സുല്‍ത്താനെ മനസ്സുകൊണ്ട് നമിക്കുകയാണ് നമ്മള്‍ ഓരോരുത്തരും. ബഷീറിന്റെ തന്നെ നീലവെളിച്ചം എന്ന ചെറുകഥയാണ് വിന്‍സന്റ് ഭാര്‍ഗ്ഗവീനിലയം എന്ന പേരില്‍ സിനിമയാക്കിയത്. ബഷീര്‍ തന്നെയാണ് തിരക്കഥയും രചിച്ചത്. തിരക്കഥാ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഭാര്‍ഗ്ഗവീനിലയം ഒരു പാഠപുസ്തകമാണ്. 1965ല്‍ രചിക്കപ്പെട്ട തിരക്കഥ ആദ്യമായി പുസ്തകരൂപത്തിലായത് 1985ലാണ്. ഇപ്പോള്‍ [...]
The post വീണ്ടും ഭാര്‍ഗ്ഗവീനിലയം appeared first on DC Books.