മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനായ പി. നരേന്ദ്രനാഥ് 1934ല്‍ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. പത്തൊമ്പതാം വയസ്സില്‍ കൊച്ചിന്‍ കമേഴ്‌സ്യല്‍ ബാങ്കില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സ്വപരിശ്രമം കൊണ്ട് ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയില്‍ വിജ്ഞാനവും ബിരുദങ്ങളും നേടി. ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഘലകള്‍ 18-ാം വയസ്സില്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. കുഞ്ഞിക്കൂനന്‍ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് […]
The post പി. നരേന്ദ്രനാഥിന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.