ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം എന്നത് അതിന്റെ സ്വത്വമാണെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. മറ്റു മതങ്ങളെ സ്വന്തം ഭാഗമായി ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ക്കിടയില്‍ സമത്വം ഉറപ്പാക്കാനാണ് അടുത്ത അഞ്ചുവര്‍ഷം പ്രയത്‌നിക്കേണ്ടത്. ഒരേ സ്ഥലത്തു നിന്ന് കുടിവെള്ളം എടുക്കാനും ഒരേ സ്ഥലത്ത് പ്രാര്‍ഥിക്കാനും മരിച്ചാല്‍ ഒരേ സ്ഥലത്തു ചിതയൊരുക്കാനും കഴിയണമെന്നും പറഞ്ഞു. ഇംഗ്ലണ്ടില്‍ താമസിക്കുന്നവരെ ഇംഗ്ലീഷുകാരെന്നും ജര്‍മനിയില്‍ കഴിയുന്നവരെ ജര്‍മന്‍കാരെന്നും […]
The post ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് മോഹന്‍ ഭാഗവത് appeared first on DC Books.