കലാസാംസ്‌കാരിക സംഘടനയായ കണ്ണൂര്‍ വേവ്‌സ് ഏര്‍പ്പെടുത്തിയ ഡോ. സുകുമാര്‍ അഴീക്കോട് പുരസ്‌കാരത്തിന് മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. കെ.ജയകുമാര്‍ അര്‍ഹനായി. കലാസംസ്‌കാരിക പൊതുഭരണവിദ്യാഭ്യാസ രംഗത്തെ മികച്ച സേവനം കണക്കിലെടുത്താണ് പുരസ്‌കാരം. 25,000 രൂപയും സെല്‍വന്‍ മേലൂര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 29ന് വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂര്‍ സാധു കല്യാണമണ്ഡപത്തില്‍ നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിക്കും. കവി പ്രഭാ വര്‍മ, പി.വി ഗംഗാധരന്‍ തുടങ്ങിയവര്‍ […]
The post കെ.ജയകുമാറിന് സുകുമാര്‍ അഴീക്കോട് പുരസ്‌കാരം appeared first on DC Books.