മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നിന്ന് എം.മുകുന്ദന്‍ കണ്ടെടുത്ത കഥാപാത്രങ്ങളായ ദാസനും ചന്ദ്രികയും കൊറമ്പിയമ്മയും ലെസ്ലി സായിവും കുഞ്ഞനന്തന്‍ മാഷും കണാരനും തങ്ങളുടെ കഥ പറയാനായി വീണ്ടും മയ്യഴിപ്പുഴയോരത്ത് എത്തുന്നു. ഫ്രഞ്ച് അധീന മയ്യഴിയുടെ കഥപറഞ്ഞുകൊണ്ട് ‘മയ്യഴിയുടെ നോവല്‍ ശില്‍പങ്ങള്‍’ എന്ന പേരില്‍ ഒരുങ്ങുന്ന ഡോക്യുഫിക്ഷനിലൂടെയാണ് ഈ കഥാപാത്രങ്ങള്‍ പുനര്‍ജ്ജനിക്കുന്നത്. നോവലിനെ ആസ്പദമാക്കി കെ.കെ.ആര്‍. വെങ്ങര രൂപം നല്‍കി മയ്യഴിപ്പുഴയുടെ തീരത്ത് സ്ഥാപിച്ചിരിക്കുന്ന നോവല്‍ ശില്‍പങ്ങളിലൂടെയാണ് ഡോക്യുമെന്ററി വികസിക്കുന്നതെന്ന് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡോ. പി.കെ. ഭാഗ്യലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശില്‍പങ്ങളായി […]
The post മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ചലച്ചിത്രരൂപത്തില്‍ appeared first on DC Books.