കാലത്തിന്റെ കുത്തൊഴുക്കിലും മാനുഷികതയുടെ കാഴ്ചയും കര്‍മ്മവും വെടിയാത്ത കഥാപാത്രങ്ങള്‍. ചവിട്ടിനില്‍ക്കുന്ന മണ്ണ് നഷ്ടപ്പെട്ടിട്ടും ആഴത്തിലോടിയ വേരു മുറിയാതെ ആടിയുലഞ്ഞുവീഴുന്ന നിസ്സഹായതകള്‍ ഇങ്ങനെ വ്യത്യസ്തങ്ങളായ ഒരു പിടി അനുഭവങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്ന കഥകളുടെ സമാഹാരമാണ് വൈശാഖന്റെ സൈലന്‍സര്‍. വരണ്ടുണങ്ങിയ മരുഭൂമിയില്‍ അവശേഷിക്കുന്ന പച്ചത്തുരുത്തുകള്‍ പോലെ ഹൃദ്യമായ കഥകളടങ്ങിയ സൈലന്‍സര്‍ 2009ലാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി. സൈലന്‍സര്‍, അമ്മയുടെ വീട്ടിലേയ്ക്കുള്ള വണ്ടി, സ്പ്ലാഷ്, ന്യൂനമര്‍ദ്ദം, ഉപ്പ്, വളം ഡിപ്പോയിലെ കഥവായന, ട്വിങ്ക്ള്‍ ട്വിങ്ക്ള്‍ ലിറ്റില്‍ സ്റ്റാര്‍, കപിലവസ്തു, […]
The post നെഞ്ചോട് ചേര്‍ത്തുവെയ്ക്കാവുന്ന ഹൃദ്യമായ കഥകള്‍ appeared first on DC Books.