നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസത്തയായ 18 പുരാണങ്ങളെ ആസ്പദമാക്കി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനത്തിനു തിരുവനന്തപുരത്ത് തുടക്കമായി. ഓഗസ്റ്റ് 19ന് വൈകുന്നേരം നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ ഭദ്രദീപംകൊളുത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മതങ്ങള്‍ക്കുപരിയായി നില്‍ക്കുന്ന പുരാണകഥകളുടെ കലാവിഷ്‌കാരം എന്ന നിലയില്‍ വളരെ മികച്ചവയാണ് ഈ ചിത്രങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുരാണകഥാസന്ദര്‍ഭങ്ങളെ തന്റെതായ ശൈലിയില്‍ സ്വാംശീകരിച്ച ചിത്രകാരി അവയെ മൗലികമായി രേഖകളിലൂടെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ആവിഷ്‌കാരത്തിലെ […]
The post 18 പുരാണം ചിത്രപ്രദര്‍ശനം ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്തു appeared first on DC Books.