16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിജയന്റെ ക്രൂരകൃത്യങ്ങള്‍ ശ്യാമളയെ ചിന്താവിഷ്ടയാക്കിയത്. മലയാളസിനിമാപ്രേക്ഷകരെയും ചിന്താവിഷ്ടരാക്കി വന്‍ വാണിജ്യവിജയം കരസ്ഥമാക്കിയ ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയജോഡി ഒരിക്കല്‍ കൂടി നമ്മെ ചിന്താവിഷ്ടരാക്കാന്‍ വരുന്നു. ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും രചിക്കുന്ന നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസനും സംഗീതയും വീണ്ടും ഒരുമിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു ബാലന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നഗര മാലിന്യങ്ങളും നിര്‍മ്മാര്‍ജ്ജന പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന തമാശയാണു സിനിമ. ചിന്താവിഷ്ടയായ ശ്യാമള ചിത്രീകരിച്ച തൃശൂരില്‍ തന്നെ […]
The post നഗരവാരിധി നടുവില്‍ ശ്യാമളയും വിജയനും appeared first on DC Books.