അമിത മദ്യപാനം ഏറ്റവുമധികം ബാധിക്കുന്ന ഒരു രംഗമാണ് കലാരംഗം. പ്രഗത്ഭരായ ഒരുപാട് കലാകാരന്മാര്‍ മദ്യത്തിന്റെ അടിമകളായി ജീവിതം പാതിയില്‍ നിര്‍ത്തി കടന്നു പോയിട്ടുണ്ട്. അവരില്‍ സിനിമാക്കാരും ഒട്ടും കുറവല്ല. അതുകൊണ്ടു തന്നെയാവണം സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെയും അതിനു വഴിയൊരുക്കിയ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെയും അഭിനന്ദിച്ച് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയത്. മദ്യലഭ്യതയില്‍ നിയന്ത്രണം വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം വ്യവസായമെന്ന നിലയില്‍ സിനിമയെ ശക്തിപ്പെടുത്തുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാറും വൈസ് പ്രസിഡന്റ് ആന്റോ ജോസഫും […]
The post മദ്യനയം: നിര്‍മ്മാതാക്കള്‍ സന്തുഷ്ടരാണ് appeared first on DC Books.