കുട്ടിക്കാലം മുതലുള്ള ഒരു ആഗ്രഹം സഫലമായ നിര്‍വൃതിയിലാണ് മഞ്ജു വാര്യര്‍. നടിയും നര്‍ത്തകിയുമായ ശോഭനയെ കാണാനും അവരോടൊപ്പം കുറേ സമയം ചെലവഴിക്കാനും സാധിച്ചതാണ് മഞ്ജുവിന്റെ സന്തോഷത്തിനു കാരണം. ഇത് മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച മഞ്ജു ശോഭനയുമൊത്തുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ശോഭനയുടെ പ്രശസ്ത നൃത്ത സംഗീതനാടകം കൃഷ്ണ വേദിയില്‍ തല്‍സമയം കാണാനായിരുന്നു മഞ്ജു പോയത്. ഇതിനിടയിലാണ് മഞ്ജുവുമായി പങ്കിടാന്‍ ശോഭന സമയം കണ്ടെത്തിയത്.
The post മഞ്ജു വാര്യര്‍ ഇഷ്ടതാരത്തെ കാണാനെത്തി appeared first on DC Books.