സംസ്ഥാനത്ത് 10 വര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തും. പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടും. ഇപ്പോള്‍ പൂട്ടിയിരിക്കുന്ന 418 ബാറുകള്‍ക്കു പുറമെ പ്രവര്‍ത്തിക്കുന്ന 312 ബാറുകളും പൂട്ടാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച മദ്യനയത്തിന് യു.ഡി.എഫ് നേതൃയോഗം രൂപം നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ വില്പന കേന്ദ്രങ്ങളില്‍ 10 ശതമാനം വീതം എല്ലാ വര്‍ഷവും പൂട്ടും. നിലവില്‍ മദ്യവില്പനയില്ലാത്ത ദിവസങ്ങള്‍ക്കു പുറമെ ഞായറാഴ്ചകളിലും മദ്യക്കച്ചവടമുണ്ടാകില്ല. മദ്യരഹിത കേരളമെന്നതാണ് സര്‍ക്കാരിന്റെ പുതിയ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് […]
The post സംസ്ഥാനം മദ്യനിരോധനത്തിലേയ്ക്ക് appeared first on DC Books.