മദ്യനയത്തില്‍ ഗോളടിച്ചത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടിയടിച്ച ഗോളുകള്‍ ഫൗളാകുമോ എന്നത് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നയമാണ് പുറത്ത് വന്നിരിക്കുന്നത്. അല്ലാതെ ഗവണ്‍മെന്റിന്റെ നയമല്ല. കെ. എം മാണി അടക്കമുള്ള നേതാക്കന്‍മാര്‍ പരസ്പര വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ചിലര്‍ക്ക് ചില താല്‍പര്യങ്ങളുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ അടക്കണമെന്ന് സുധീരന്‍ പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. […]
The post മദ്യനയത്തില്‍ ഗോളടിച്ചത് സുധീരനല്ല ഉമ്മന്‍ ചാണ്ടി: വെള്ളാപ്പള്ളി appeared first on DC Books.