സംസ്ഥാനത്ത് തുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് നിയമോപദേശം ലഭിച്ചു. പൂട്ടുന്ന ബാറുകളുടെ ശേഷിക്കുന്ന കാലത്തെ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിലെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം ഓഗസ്റ്റ് 26ന് ഹൈക്കോടതിയെ അറിയിക്കും. പൂട്ടുന്ന ബാറുകളില്‍ മദ്യത്തിന്റെ സ്റ്റോക്ക് സര്‍ക്കാര്‍ വിലകൊടുത്ത് ഏറ്റെടുക്കും. മദ്യനിരോധനം മൂലം ജോലി നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായുള്ള ഫണ്ടിലേയ്ക്ക് അഞ്ച് […]
The post തുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന് ഉമ്മന്‍ ചാണ്ടി appeared first on DC Books.