വേണു സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തിന് എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഗംഭീരമായ അഭിപ്രായത്തില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ദുല്‍ക്കര്‍ സല്‍മാന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുല്‍ക്കറിന്റെ ഈ പ്രതികരണം. സിനിമയുടെ ഭാഗമായ എല്ലാവരെയും ദുല്‍ക്കര്‍ തന്റെ ലഘുകുറിപ്പിലൂടെ അഭിനന്ദിക്കുകയും ചെയ്യുന്നു. രാഘവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി മുന്നറിയിപ്പില്‍ അവതരിപ്പിക്കുന്നത്. മുന്നറിയിപ്പിനെക്കുറിച്ച് മികച്ച അഭിപ്രായം വരുന്നതില്‍ മമ്മൂട്ടിയും തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.
The post മുന്നറിയിപ്പിന്റെ ആദ്യ പ്രതികരണത്തില്‍ ദുല്‍ക്കര്‍ ഹാപ്പി appeared first on DC Books.