വ്യത്യസ്തമായ രചനാശൈലികൊണ്ട് ശ്രദ്ധേയനായ മലയാള സാഹിത്യകാരനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍, നോവലുകള്‍, തിരക്കഥകള്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ വ്യത്യസ്ത ശാഖകളില്‍ മികച്ച സൃഷ്ടികള്‍ മലയാളിയ്ക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ നോവലുകളാണ് എന്‍മകജെ, മരക്കാപ്പിലെ തെയ്യങ്ങള്‍ എന്നിവ. മലയാളത്തിന് വേറിട്ട വായനാനുഭവം സമ്മാനിച്ച ഈ നോവലുകളുടെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ നരകിക്കുന്ന ജീവിതങ്ങളുടെ കഥ ഹൃദയസ്പര്‍ശിയായി അനാവരണം ചെയ്യുന്ന നോവലാണ് എന്‍മകജെ. കാസര്‍കോട്ടെ എന്‍മകജെ എന്ന ഗ്രാമത്തില്‍ മനുഷ്യന്റെ അന്ധമായ ഇടപെടല്‍മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളാണ് നോവല്‍ പങ്കുവയ്ക്കുന്നത്. കാല്‍നൂറ്റാണ്ടുകാലം […]
The post വേറിട്ട വായനാനുഭവം സമ്മാനിക്കുന്ന നോവലുകള്‍ appeared first on DC Books.