ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ രാജി വയ്ക്കില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. സത്യം പുറത്തുകൊണ്ടുവരും. ഇറ്റലിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കാനായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടപാടിന്റെ കരാര്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഒപ്പുവച്ചത്. തെളിവുകള്‍ ലഭിക്കാതെ നടപടി എടുക്കാന്‍ സാധ്യമല്ല. എന്നാല്‍ കുറ്റക്കാരെ കണ്ടെത്തിയാല്‍ വിട്ടുവീഴ്ച്ചയില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കുന്നതിനെക്കുറിച്ച്മന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസമില്ല. ഇക്കാര്യത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസുമായി ഭിന്നതയില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും ആന്റണി വ്യക്തമാക്കി. എല്ലാ രേഖകളും പാര്‍ലമെന്റില്‍ [...]
The post വിവാദ ഹെലികോപ്റ്റര്‍ ഇടപാട്: രാജി വയ്ക്കില്ലന്ന് ആന്റണി appeared first on DC Books.