എഴുത്തുകാരനെന്ന നിലയില്‍ പേരും പ്രശസ്തിയും നേടിയത് കന്നഡയിലായിരുന്നെങ്കിലും കേരളത്തെയും മലയാളത്തെയും അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്നു അന്തരിച്ച ഡോ. യു.ആര്‍. അനന്തമൂര്‍ത്തി. അദ്ദേഹത്തിന്റെ പൂര്‍വ്വികന്മാര്‍ക്ക് കേരളവുമായി ബന്ധമുണ്ടായിരുന്നു. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും പാതി മലയാളി തന്നെയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ചതിനു ശേഷം അദ്ദേഹം മടങ്ങുമ്പോള്‍ ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടത് ഏതോ വസന്തകാലത്ത് കേരളത്തില്‍ പറന്നെത്തി ഐശ്വര്യം പകര്‍ന്നശേഷം മടങ്ങിപ്പോകുന്ന ദേശാടനക്കിളിയാണ് അനന്തമൂര്‍ത്തി എന്നായിരുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയെ അതിന്റെ […]
The post ഭാരതത്തിനാകെ ഐശ്വര്യം പകര്‍ന്ന ദേശാടനക്കിളി appeared first on DC Books.