മധ്യപ്രദേശിലെ ചിത്രാകൂടില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. മരിച്ചതില്‍ ആറുപേര്‍ സ്ത്രീകളാണ്. ഓഗസ്റ്റ് 25ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മധ്യപ്രദേശിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ കമാദ്ഗിരി പര്‍വതനിരയിലെ ഭാരത് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരമ്പരാഗത ഹൈന്ദവവിശ്വാസമനുസരിച്ച് തിങ്കളാഴ്ചയിലെ അമാവാസി ദിവസം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സോമവതി അമാവാസി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍ ചിലര്‍ വീണു. അതേത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ദുരന്തത്തിന് വഴിവെച്ചത്. പരിഭ്രാന്തരായ ഭക്തര്‍ വീണവരുടെ മുകളിലൂടെ ഓടുകയായിരുന്നുവെന്ന് […]
The post മധ്യപ്രദേശില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 10 മരണം appeared first on DC Books.