Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തേയ്ക്ക്?

ശ്രീനിവാസന്റെ രണ്ടാമത്തെ മകനും വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറുകയും ചെയ്ത ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിക്കാത്ത...

View Article


അധ്യാപക യോഗ്യത നേടാന്‍ മികച്ചൊരു പഠനസഹായി

വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയതോടെയാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുക എന്നത് കുട്ടിയുടെ അവകാശമായി മാറിയത്. ഇതിന്റെ മുന്നോടിയായി ഗുണമേന്മയുള്ള അധ്യാപകരെ ഉറപ്പാക്കുന്നതിന് വേണ്ടി അധ്യാപകരുടെ...

View Article


മധ്യപ്രദേശില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 10 മരണം

മധ്യപ്രദേശിലെ ചിത്രാകൂടില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. മരിച്ചതില്‍ ആറുപേര്‍ സ്ത്രീകളാണ്. ഓഗസ്റ്റ് 25ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം....

View Article

കാബൂളിലെ പുസ്തകവില്പനക്കാരന്റെ കഥ

സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ അക്ഷരങ്ങളും പുസ്തകങ്ങളുമാണെന്നതിന് ലോകം മുഴുവന്‍ നിരവധി ഉദാഹരണങ്ങളുണ്ട്. എഴുത്തുകാരനില്‍ തുടങ്ങി വായനക്കാരനില്‍ എത്തിനില്‍ക്കുന്ന ഒരു പുസ്തകത്തിന്റെ...

View Article

ഗാഡ്ഗില്‍: കേന്ദ്ര സര്‍ക്കാരിന് വീണ്ടും ട്രൈബ്യൂണലിന്റെ വിമര്‍ശനം

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രത്തിന് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം. വ്യക്തമായ നിലപാട് അറിയിക്കുന്നതില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച...

View Article


നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബിഹാര്‍, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക എന്നീ നാല് സംസ്ഥാനങ്ങളിലെ 18 മണ്ഡലങ്ങളിലേക്ക് നടന്ന...

View Article

വാക്കുകളും വസ്തുക്കളും തമ്മിലുള്ള ബന്ധം

വസ്തുക്കള്‍ ഭൗതികമാണെന്നും അവയെ പിന്തുടരുന്ന ഭാഷ ‘ഭൗതികേതരമായ’ ഒരു ചിഹ്നവ്യവസ്ഥയാണെന്നുമുള്ള വിശ്വാസമാണ് നമ്മെ ഏറെക്കാലം ഭരിച്ചിരുന്നത്. ഇത് കല, ജീവിതം, രാഷ്ട്രീയം എന്നിവ തമ്മിലുള്ള ബന്ധത്തെ...

View Article

വ്യാജ മദ്യദുരന്തത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെട്ടന്ന് ബാറുകള്‍ അടച്ചുപൂട്ടുന്നതോടെ വ്യാജ മദ്യദുരന്തം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ക്രമസമാധാന പാലനത്തിനൊപ്പം...

View Article


ശെല്‍വരാഘവന്‍ കുട്ടികളെ നോക്കുന്നു: ഭാര്യ സംവിധാനം ചെയ്യുന്നു

ഇതാ, തമിഴകത്തുനിന്നും രസകരമായ ഒരു വാര്‍ത്ത. സൂപ്പര്‍ഹിറ്റ് സംവിധായകനും ധനുഷിന്റെ സഹോദരനുമായ ശെല്‍വരാഘവന്‍ കുട്ടികളെ നോക്കി വീട്ടില്‍ കഴിയുമ്പോള്‍ ഭാര്യ ഗീതാഞ്ജലി സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ്....

View Article


കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 23ന് ഏറ്റുമുട്ടല്‍ ആരംഭിച്ച കുപ്‌വാരയിലെ കലറൂസ്...

View Article

കുട്ടിനടിമാരുടെ അഭിനയത്തിനെതിരെയുള്ള ഹര്‍ജി തള്ളി

പ്രായപൂര്‍ത്തിയാകാത്ത നടികള്‍ അഭിനയിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജി കോടതി തള്ളി. പതിനെട്ട് വയസ് തികയാത്ത ലക്ഷ്മി മേനോനെയും തുളസി നായരെയും സിനിമയില്‍...

View Article

ഡി സി ബുക്‌സ് നാല്പതാം വാര്‍ഷികാഘോഷങ്ങള്‍ കണ്ണൂരില്‍

മലയാളിയുടെ വായനാരീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച്, കാലത്തിനൊപ്പം പ്രസാധകരംഗത്തെ പുതുചലനങ്ങള്‍ക്ക് തുടക്കം കുറിച്ച് നിലകൊള്ളുന്ന ഡി സി ബുക്‌സ് നാല്പത് വയസ്സ് പിന്നിടുന്നു. ഇന്ത്യയിലെ തന്നെ...

View Article

എ. അയ്യപ്പന്റെ പേരില്‍ കവിതാപഠനകേന്ദ്രം ആരംഭിക്കുന്നു

കവിത കൊണ്ടും ജീവിതം കൊണ്ടും മലയാളത്തെ സര്‍ഗസമ്പന്നമാക്കിയ എ. അയ്യപ്പന്റെ പേരില്‍ കവിതാപഠനകേന്ദ്രം ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി എ അയ്യപ്പന്‍ കവിതാപഠനകേന്ദ്രം ട്രസ്റ്റിന്റെ ലോഗോയും സെബാസ്റ്റ്യന്റെ...

View Article


പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി. ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും നിയമമാക്കിയെങ്കിലേ പുതിയ നയം നടപ്പാക്കാന്‍ കഴിയൂ എന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, പി.ബി....

View Article

തെയ്യങ്ങളുടെ നാട്ടില്‍ ഒരു ഡി സി ബുക്‌സ് ശാഖ കൂടി

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഉത്തര മലബാറിലെ വായനക്കാര്‍ക്ക് ഉത്സവനാള്‍ സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സിന്റെ നാല്പതാം വാര്‍ഷികാഘോഷം ഓഗസ്റ്റ് 29ന് കണ്ണൂരില്‍ നടക്കുകയാണ്. ഇതിനൊപ്പം തന്നെ തെയ്യങ്ങളുടെ...

View Article


ഷീല ദീക്ഷിത് രാജിവെച്ചു

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവെച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി നടന്ന കൂടിക്കാഴ്ചയില്‍ രാജിസന്നദ്ധത അറിയിച്ചതോടെ ഷീലാ ദീക്ഷിതിന് രാജിവെയ്ക്കുന്നതിന് കൂടുതല്‍ സമയം...

View Article

ചരമവാര്‍ഷിക ദിനം

കെ. ടി. രാമവര്‍മ്മ  കൊച്ചി രാജകുടുംബാംഗമായി 1931 നവംബര്‍ 14ന് തൃപ്പൂണിത്തുറയിലാണ് കെ.ടി. രാമവര്‍മ്മ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മഹാരാജാസ് കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദവും ലഖ്‌നൗ...

View Article


ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു

ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് 50 ദിവസം നീണ്ട ഗാസ സംഘര്‍ഷത്തിന് സമാപ്തി കുറിച്ചുകൊണ്ടുള്ള കരാര്‍ നിലവില്‍ വന്നത്....

View Article

മദ്യനിരോധനത്തില്‍ സിനിമാരംഗത്ത് ആശങ്ക

കേരളത്തില്‍ പടിപടിയായി മദ്യം നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തിയുള്ളവര്‍ പലരുമുണ്ടെങ്കിലും അത് ധൈര്യമായി പ്രകടിപ്പിക്കാന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ പൊതുവേ സ്വാഗതം ചെയ്യപ്പെട്ട...

View Article

കഥകളും ലേഖനങ്ങളും ഇഴചേരുന്ന ബഷീറിയന്‍ സാഹിത്യം

മലയാളത്തിന്റെ സ്വന്തം ബഷീറിന്റെ നര്‍മ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടേയും സമാഹാരമാണ് ‘യാ ഇലാഹി‘. ബഷീറിയന്‍ തനിമ നൂറു ശതമാനവും ഉള്‍ക്കൊള്ളുന്നവയും അണപൊട്ടി ഒഴുകുന്ന നര്‍മ്മം കിന്നരി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>