സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെട്ടന്ന് ബാറുകള്‍ അടച്ചുപൂട്ടുന്നതോടെ വ്യാജ മദ്യദുരന്തം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ക്രമസമാധാന പാലനത്തിനൊപ്പം വ്യാജമദ്യത്തിന്റെ ഒഴുക്കും വില്‍പ്പനയും തടയുന്നതിനുള്ള ഫോഴ്‌സ് പൊലീസിനില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടുമ്പോള്‍ മദ്യത്തിന്റെ ലഭ്യത നിയമപരമായി ഇല്ലാതാകുമെങ്കിലും ആവശ്യകത കുറയുന്നില്ല. ബാറുകളിലിരുന്നു മദ്യപിച്ചിരുന്ന വിഭാഗത്തിന് ആ സാധ്യത ഇല്ലാതാകുന്നതോടെ അതു മറികടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു […]
The post വ്യാജ മദ്യദുരന്തത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് appeared first on DC Books.