ജമ്മുകശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 23ന് ഏറ്റുമുട്ടല്‍ ആരംഭിച്ച കുപ്‌വാരയിലെ കലറൂസ് വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. വനമേഖലയുടെ നിയന്ത്രണം പിടിച്ചെടുത്ത സൈന്യം പ്രദേശത്ത് നിന്ന് വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തു. രക്ഷപെട്ട മൂന്ന് തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും സൈന്യം അറിയിച്ചു. ഖേരന്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.
The post കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു appeared first on DC Books.