മലയാളത്തിന്റെ സ്വന്തം ബഷീറിന്റെ നര്‍മ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടേയും സമാഹാരമാണ് ‘യാ ഇലാഹി‘. ബഷീറിയന്‍ തനിമ നൂറു ശതമാനവും ഉള്‍ക്കൊള്ളുന്നവയും അണപൊട്ടി ഒഴുകുന്ന നര്‍മ്മം കിന്നരി പിടിപ്പിച്ചവയുമാണ് ഇതിലെ കഥകള്‍. തത്ത്വചിന്തയുടെയും ആത്മീയാന്വേഷണങ്ങളുടെയും അഗാധതയില്‍ നിന്ന് മുങ്ങിയെടുത്ത മുത്തുകളാണ് ലേഖനങ്ങള്‍. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ബഷീറിന്റെ കവിതയാണ്. ബഷീറിന്റെ ഉള്ളില്‍ ഒരു കവി ഒളിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ‘അനശ്വരപ്രകാശം’ എന്ന ഈ കവിത. ഏറെ ചിന്തോദ്ദീപകവും ആസ്വാദ്യവുമായ ഈ കവിത യാ ഇലാഹിയെ […]
The post കഥകളും ലേഖനങ്ങളും ഇഴചേരുന്ന ബഷീറിയന്‍ സാഹിത്യം appeared first on DC Books.