ജീവിതമഹത്വം വിളിച്ചോതുകയും മനുഷ്യനന്മയ്ക്കായി വെളിച്ചം പകരുകയും ചെയ്ത് നൂറ്റാണ്ടുകള്‍ പിന്നിട്ട അനശ്വരകൃതിയാണ് തിരുവള്ളുവരുടെ തിരുക്കുറള്‍. സര്‍ വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അനുപമമായ നീതിശാസ്ത്ര ഗ്രന്ഥമായ തിരുക്കുറള്‍ ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദേശിക്കുകയും ഏതിരുട്ടിലും നക്ഷത്രത്തിരി തെളിക്കുകയും ചെയ്യുന്നു. അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരാനും ലക്ഷ്യപ്രാപ്തിയ്ക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്‍കി മനുഷ്യരാശിയെ ഔന്നത്യത്തിലേക്ക് എത്തിക്കാന്‍ മഹത്തായ ഈ കൃതിയ്ക്ക് കഴിയുന്നു. 133 അധികാരങ്ങളിലായി 1330 കുറളുകള്‍ അടങ്ങിയതാണ് ഈ മഹദ്കൃതി. ഏഴു പദങ്ങള്‍ കൊണ്ടുമാത്രം […]
The post തിരുക്കുറളിന് കവി എസ് രമേശന്‍ നായരുടെ ഭാഷ്യം appeared first on DC Books.