ഇരുപതാം നൂറ്റാണ്ടില്‍ മലയാളഭാഷയെ പുനര്‍നിര്‍മ്മിച്ച അപൂര്‍വ്വം എഴുത്തുകാരിലൊരാളാണ് വി.കെ.എന്‍. ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു. ആഴവും മൂര്‍ച്ചയുമുള്ള ചരിത്രബോധം, സമകാലിക ബുദ്ധിശക്തിയും സാര്‍വത്രികാവബോധവും, പരമ്പരാഗത സാഹിത്യ ഭാഷയുടെ കാപട്യങ്ങളെ അട്ടിമറിക്കാനുള്ള ധൈഷണികവിരുത്, വായ്‌മൊഴിയെ ആധുനിക ശില്പസൂത്രത്തിലേക്ക് ഒരു ടൈംബോംബ് പോലെ വാര്‍ത്തുചേര്‍ക്കാനുള്ള സിദ്ധി, നല്ല പത്രപ്രവര്‍ത്തകന്റെ പ്രസന്നമായ നിര്‍മ്മമത തുടങ്ങിയ അസാധാരണമായ ചേരുവകള്‍ ചേര്‍ത്താണ് വി.കെ.എന്‍ തന്റെ കര്‍മ്മം നിര്‍വ്വഹിച്ചത്. ജീവിതത്തിലും വായനയിലും ഫലിതം അന്യമായിപ്പോയ ചില ബുദ്ധിജീവികള്‍ വി.കെ.എന്നിനെ വെറും ‘ഫലിത സാഹിത്യകാരനായി’ വിശേഷിപ്പിച്ച് പൊള്ള […]
The post ഭാഷയെ പുനര്‍നിര്‍മ്മിച്ച കഥകള്‍ appeared first on DC Books.