കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യന്‍കാളി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ 1863 ഓഗസ്റ്റ് 28നാണ് ജനിച്ചത്.അച്ഛന് പെരുങ്കാട്ടുവിള വീട്ടില്‍ അയ്യന്.അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യന്‍കാളിയായി. സമൂഹത്തില്‍ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി പോരാടിയ അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. ചുറ്റും നടമാടിയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ അധഃസ്ഥിതരുടെ ഇടയില്‍ നിന്നും ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്‍കാളിയുടേത്. 1905ല്‍ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവായിമാറി. 1941 […]
The post അയ്യങ്കാളിയുടെ ജന്മവാര്ഷിക ദിനം appeared first on DC Books.