സാഹിത്യം ഒരു രാഷ്ട്രീയോപകരണം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നമുക്കറിയാം. വിപ്ലവകരമായ ഒരുപാട് പരിവര്‍ത്തനങ്ങള്‍ക്ക് തൂലികയും എഴുത്തുകാരനും കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ സാഹിത്യത്തില്‍ രാഷ്ട്രീയം കടന്നുകൂടി പ്രവര്‍ത്തിക്കുന്ന വഴികള്‍ ഗവേഷണകുതുകികളുടെ ഇഷ്ട പാഠ്യവിഷയമാണ്. അത്തരത്തില്‍ മലയാളത്തിലെ പ്രശസ്തമായ ചില കവിതകളെ മുന്‍നിര്‍ത്തി പ്രസന്നരാജന്‍ നടത്തിയ പഠനങ്ങളുടെ സമാഹാരമാണ് കവിതയും രാഷ്ട്രീയ ഭാവനയും. ഏതൊരു സാഹിത്യസൃഷ്ടിയും അതിന്റെ ആന്തരീകതയില്‍ ഒരു രാഷ്ട്രീയം പേറുന്നുണ്ടെന്നാണ് ഗ്രന്ഥകര്‍ത്താവിന്റെ അഭിപ്രായം. അതാകട്ടെ പ്രത്യക്ഷമായി കാണുന്ന കൃതികളുടെ പ്രചാരണപരതയേക്കാള്‍ പ്രധാനമാണ്. അധികാരരൂപങ്ങള്‍ക്ക് എതിരെയുള്ള മനുഷ്യജീവികളുടെ പ്രതിരോധത്തിന്റെ ആയുധങ്ങളാണ് […]
The post കവിത ഒരു രാഷ്ട്രീയോപകരണം ആകുമ്പോള്‍ appeared first on DC Books.