ഗതാഗതക്കുരുക്കിനു പരിഹാരമായി തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പിലാക്കാന്‍ തീരുമാനിച്ച മോണോ റയില്‍ പദ്ധതി കേരളം ഉപേക്ഷിച്ചു. പകരം ലൈറ്റ് മെട്രോ രണ്ടിടത്തും നടപ്പാക്കും. പദ്ധതിച്ചിലവ് താങ്ങാനാവാത്തതിനാലാണ് ഈ തീരുമാനം. ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതിരേഖ നാലാഴ്ചയ്ക്കകം ഡിഎംആര്‍സിക്ക് നല്‍കണം. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്ത് ഇരുപത്തിരണ്ടും കോഴിക്കോട്ട് പതിനാലും കിലോമീറ്റര്‍ മോണോ റയില്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. രണ്ടിടത്തേയ്ക്കുമുള്ള ടെന്‍ഡറില്‍ രേഖപ്പെടുത്തിയ 10,392 കോടി രൂപ സംസ്ഥാനത്തിനു ബാധ്യതയാകും എന്ന വിലയിരുത്തലാണ് ലൈറ്റ് മെട്രോയിലേക്ക് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
The post മോണോ റയില്‍ ഇല്ല: പകരം ലൈറ്റ് മെട്രോ വരും appeared first on DC Books.