നാനാര്‍ത്ഥങ്ങള്‍, വിപരീതപദങ്ങള്‍, ഒറ്റപ്പദങ്ങള്‍, പര്യായപദങ്ങള്‍, അര്‍ത്ഥവ്യത്യാസം തുടങ്ങിയവയിലുള്ള ഭാഷാപരമായ സംശയങ്ങള്‍ പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താറുണ്ട്. മത്സരപ്പരീക്ഷകള്‍ക്ക് മലയാളഭാഷ ഒരു നിര്‍ബന്ധിത വിഷയമാക്കിയതിനാല്‍ വിവിധ ജോലികള്‍ക്കായി ശ്രമിക്കുന്ന ഉദ്യോഗാര്ത്ഥികള്ക്കുമുണ്ടാവാം ഇത്തരം സംശയങ്ങള്‍. ഏതൊരാളെയും അനായാസേനയും ആത്മവിശ്വാസത്തോടെയും ഭാഷയെ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു പുസ്തകം അവര്‍ക്കായി ഡി സി ബുക്സ് പരിചയപ്പെടുത്തുകയാണ്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മത്സരാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവര്‍ത്തകര്‍, എഴുത്തുകാര്‍, ഭാഷാസാഹിത്യ പ്രേമികള്‍ തുടങ്ങി മലയാളഭാഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന […]
The post ഭാഷാപഠനം ഇനി അനായാസം appeared first on DC Books.