മേത്തല ശ്രീനാരായണസമാജം മികച്ച ദാര്‍ശനിക വൈജ്ഞാനിക ഗ്രന്ഥത്തിന് ഏര്‍പ്പെടുത്തിയ ഗുരുദര്‍ശനം അവാര്‍ഡ് ജെ.ദേവികയ്ക്ക്. ’കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഡോ. മ്യൂസ് മേരി ജോര്‍ജ്ജും കമ്മിറ്റി അംഗമായിരുന്നു. മുഖ്യധാരാചരിത്രം തമസ്‌കരിച്ച സ്ത്രീകളുടേയും കീഴാളരുടേയും ചരിത്രങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നതാണ് ദേവികയുടെ പുസ്തകമെന്ന് സമിതി വിലയിരുത്തി. ശ്രീനാരായണഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ എട്ടിനു മേത്തല ശ്രീനാരായണസമാജം ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
The post ജെ.ദേവികയ്ക്ക് ഗുരുദര്‍ശനം അവാര്‍ഡ് appeared first on DC Books.